പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കും

കോന്നി: തണ്ണിത്തോട് പഞ്ചായത്തിലെ ഒറ്റപ്പെട്ട മണ്ണീറ, എലിമുള്ളുംപ്ലാക്കൽ തുടങ്ങിയ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിന്​ പേരുവാലിയിൽ കുടിവെള്ള പദ്ധതി നടപ്പാക്കുമെന്ന് പഞ്ചായത്ത് പ്രതിനിധികൾ അറിയിച്ചു. രണ്ട് വാർഡിലായി ഏകദേശം 1000 കുടുംബത്തിന്​ പ്രയോജനപ്പെടുന്നതാണ് പദ്ധതി. 11.57 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കല്ലാറിന്‍റെ തീരത്ത് പേരുവാലി തട്ടാത്തി കയം കേന്ദ്രീകരിച്ചാണ് കിണറും പമ്പ് ഹൗസും സ്ഥാപിക്കുന്നത്. മണ്ണീറ തലമാനം, എലിമുള്ളുംപ്ലാക്കൽ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് വാട്ടർ ടാങ്കും നിർമിക്കും. 2021-22 വാർഷിക പദ്ധതിയിൽ തണ്ണിത്തോട് പഞ്ചായത്ത് ആദ്യഘട്ടമായി 1,44,66,608 രൂപ ജല അതോറിറ്റിയിലേക്ക് നൽകിയിരുന്നു. ആറുകോടി രൂപ തൃതല പഞ്ചായത്തിൽനിന്നും എം.എൽ.എ, എം.പി ഫണ്ടിൽനിന്നും ബാക്കി തുക ജലജീവൻ പദ്ധതിയിൽനിന്നും കണ്ടെത്തുമെന്ന് പ്രസിഡന്‍റ്​ കെ.എ. കുട്ടപ്പൻ, വൈസ് പ്രസിഡന്‍റ്​ രശ്മി, അംഗം ഷാജി കെ. സാമുവേൽ എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.