അടൂർ: പ്രവാസി വെൽഫെയർ അസോ. അടൂർ മണ്ഡലം കമ്മിറ്റിയും പെരിങ്ങനാട് തൃച്ചേന്ദമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്‍റ് പൊലീസ് കാഡറ്റ് യൂനിറ്റും സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പും ആരോഗ്യ-ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.ബി. ബാബു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. മനു, പഞ്ചായത്ത് അംഗങ്ങളായ ലത ശശി, മുണ്ടപ്പള്ളി സുഭാഷ്, ദിവ്യ അനീഷ്, ജി. പ്രമോദ്, കാർട്ടൂണിസ്റ്റ് ഷാജി എം.പുനലൂർ, ധർമരാജൻ പിള്ള, പഴകുളം ശിവദാസൻ, ഷെല്ലി ബേബി, ലളിത ഭാസുരൻ, പഞ്ചാക്ഷരം വിജയകൃഷ്ണൻ, വിനു ദിവാകരൻ, സിന്ധു മാധവൻ, മിനി കുമാരിയമ്മ എന്നിവർ സംസാരിച്ചു. ഡോ. പാർവതി ഹരിപ്രസാദ്, ഡോ. ലറിൻ അരുൺ ജോർജ്, ഡോ. തസ്നീം താജ്, അരുൺ ജോർജ്, വിജുക്കുട്ടി, രജനി എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. സീനിയർ സിവിൽ പൊലീസ് ഓഫിസർ അജി, യോഗ ട്രെയ്നർ കെ.കെ. ബിന്ദു എന്നിവർ ക്ലാസെടുത്തു. PTL ADR Camp മെഡിക്കൽ ക്യാമ്പും ആരോഗ്യ-ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറും ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.