തളർന്നുവീണ പശുവിനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

തിരുവല്ല: തിരുവല്ലയിലെ കാട്ടൂക്കരയിൽ പാടത്ത് തളർന്നുവീണ ഗർഭിണിയായ പശുവിനെ അഗ്നിരക്ഷാസേനയെത്തി രക്ഷിച്ചു. കാട്ടൂക്കര പടിഞ്ഞാറേ മുങ്കാട്ടുകര വീട്ടിൽ ആനന്ദക്കുട്ടന്റെ പശുവാണ്​ തളർന്നുവീണത്​. വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ ആയിരുന്നു സംഭവം. തീറ്റയെടുക്കാൺ പാടത്ത് കെട്ടിയിരുന്ന പശു വീട്ടിലേക്ക് കൊണ്ടുപോകുംവഴി തളർന്നുവീഴുകയായിരുന്നു. പശുവിനെ എഴുന്നേൽപിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ആനന്ദക്കുട്ടൻ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. അഗ്​നിരക്ഷാസേന ഇൻചാർജ് മധുസൂദനൻ നായർ, ഉദ്യോഗസ്ഥരായ എം.കെ. രാജേഷ് കുമാർ, ഹരിലാൽ, പൊൻ രാജ്, ശ്യാം കുമാർ, ജിത്തു, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.