-മഴക്കാലത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന് ആവശ്യം മല്ലപ്പള്ളി: ചുങ്കപ്പാറ-കോട്ടാങ്ങൽ സി.കെ റോഡ് വികസനം അനിശ്ചിതമായി നീളുന്നു. റോഡിലെ ടാറിങ് ഇളകി വലിയ കുഴികൾ രൂപപ്പെട്ടതിനാൽ ഇപ്പോൾ കാൽനടപോലും ദുസ്സഹമാണ്. വാഹനങ്ങൾ കടന്നുപോകുമ്പോൾ മെറ്റൽ തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്ത് വീഴുന്നുമുണ്ട്. കോട്ടാങ്ങൽ മുതൽ ചുങ്കപ്പാറ വരെ റോഡിലെ ടാറിങ് ഇളകി മെറ്റൽ നിരന്ന് കിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പ് ടാറിങ് പൂർത്തിയാക്കിയ സി.കെ റോഡിൽ പിന്നീട് അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. റോഡിന്‍റെ വശങ്ങളിൽ ഓടകൾ ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ ഉയർന്ന പ്രദേശങ്ങളിൽനിന്ന് വെള്ളം കുത്തിയൊഴുകും. റോഡ് ഉയർത്തി ഉന്നതനിലവാരത്തിൽ ടാറിങ് നടത്താൻ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് പറയാൻ തുടങ്ങിയിട്ട് നാളുകൾ കഴിഞ്ഞെങ്കിലും നടപടി ആരംഭിച്ചിട്ടില്ല. തുക അനുവദിച്ചിട്ടുണ്ടെങ്കിൽ മഴക്കാലത്തിന് മുമ്പ് നിർമാണം പൂർത്തിയാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ചുങ്കപ്പാറ-കോട്ടാങ്ങൽ പ്രധാന റോഡിൽ ഗതാഗത തടസ്സം നേരിടുമ്പോൾ വാഹനങ്ങൾ കടത്തിവിടുന്ന ബൈപാസുകൂടിയായ സി.കെ റോഡിനോട് അധികൃതർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യത്തിനും പഴക്കം ഏറെയുണ്ട്. വിദ്യാർഥികളടക്കം നൂറുകണക്കിന് കാൽനടക്കാർ ആശ്രയിക്കുന്ന റോഡാണിത്. റോഡിലെ കലുങ്കുകളും അപകട ഭീഷണിയിലാണ്. റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് അധികൃതരുടെ കനിവ് കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഫോട്ടോ .. ടാറിങ് ഇളകി മെറ്റൽ നിരന്ന നിലയിൽ സി.കെ റോഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.