ജി.എസ്.ടി ഓഫിസിലേക്ക് വ്യാപാരി മാർച്ച്​

പത്തനംതിട്ട: ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ച്​ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജി.എസ്.ടി ഓഫിസിലേക്ക്​ മാർച്ചും ധർണയും നടത്തി. അനാവശ്യ പരിശോധനകളിലൂടെയും ടെസ്റ്റ് പർച്ചേസിന്റെ പേരിലും കാലഹരണപ്പെട്ട വാറ്റ് നിയമങ്ങളുടെ പേരിലും വ്യാപാരി സമൂഹത്തെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിലപാടിൽ പ്രതിഷേധിച്ചാണ്​ മാർച്ചും ധർണയും സംഘടിപ്പിച്ചത്. പത്തനംതിട്ട വ്യാപാര ഭവന് മുന്നിൽനിന്നും ആരംഭിച്ച മാർച്ച് നഗരം ചുറ്റി സെന്റ് പീറ്റേഴ്സ് ജങ്​ഷന് സമീപമുള്ള ജി.എസ്.ടി ഓഫിസിന് മുന്നിൽ സമാപിച്ചു. ജില്ല പ്രസിഡന്റ് എ.ജെ. ഷാജഹാൻ ധർണ ഉദ്​ഘാടനം ചെയ്തു. പ്രളയത്തിൽ ഏറെ നാശനഷ്ടം സഹിക്കേണ്ടി വന്ന വ്യാപാരി സമൂഹത്തോട് കോവിഡ് കാലത്തും സർക്കാർ ഏറെ പ്രതികൂലമായ നിലപാടാണ് സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല വൈസ് പ്രസിഡന്റ് പ്രസാദ് ആനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കെ.ഇ. മാത്യു, എൻ.എം. ഷാജഹാൻ, കൂടൽ ശ്രീകുമാർ, എ. നൗഷാദ് റാവുത്തർ, എം. സലിം, വിനോദ് സെബാസ്റ്റ്യൻ, ജി. തോമസ് കുട്ടി, വി.എം. സദാശിവൻപിള്ള, അംബുജാക്ഷൻ, കെ.ജി. ശ്രീകുമാർ, സി.വി. മാത്യു, വി.എസ്. ഷജീർ, ഇ.ഡി. തോമസ്കുട്ടി, തോമസ്​മണിമലെത്ത്, സ്റ്റാൻലി എം, അലക്സ്, സജി എം. മാത്യു, ഗീവർ ജോസ്, ശശി ഐസക്, ടി.ടി. അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ക്യാപ്ഷൻ : PTL41 vyapari വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജി. എസ്. ടി ഓഫിസിലേക്ക് മാർച്ചും ധർണയും ജില്ല പ്രസിഡന്റ് എ.ജെ. ഷാജഹാൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.