തൃച്ചേന്ദമംഗലം കെട്ടുകാഴ്ച നയനാനന്ദകരമായി

അടൂർ: തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച ദർശിച്ച്​ ഭക്തജനങ്ങൾ. ഭീമാകാരങ്ങളായ കെട്ടുകാളകളും പടുകൂറ്റൻ കുതിരകളും നൂറുകണക്കിന് എടുപ്പ് കാളകളുമാണ് വിവിധ കരകളിലായി രൂപംകൊണ്ടത്. അകമ്പടിയായി ചെണ്ടമേളം, പഞ്ചവാദ്യം പഞ്ചാരിമേളം, ശിങ്കാരിമേളം, കരകം എന്നിവ താളക്കൊഴുപ്പ് പകർന്നു. പൂക്കാവടി, കാവടിയാട്ടം എന്നിവ മനോഹാരിത കൂട്ടി. വെള്ളിയാഴ്ച വൈകീട്ട് മൂന്നരയോടെ കെട്ടുരുപ്പടികൾ ക്ഷേത്രപരിസരത്ത് എത്തിയതോടെ കരക്കാർ ശാസ്താ ക്ഷേത്രത്തിന് മുന്നിലെത്തി നാളികേരം ഉടച്ച് കര പറഞ്ഞ് കളഭം വാങ്ങി. ആറാട്ടെഴുന്നള്ളത്ത് ആരംഭിച്ചു. മഹാദേവർ ഓരോ കെട്ടുരുപ്പടികളുടെയും അടുത്തെത്തി അനുഗ്രഹം ചൊരിഞ്ഞതോടെ കരമുറപ്രകാരം കെട്ടുരുപ്പടികൾ ക്ഷേത്രത്തിന് മുൻവശത്തുകൂടി കാഴ്ചപ്പറമ്പിലേക്ക് നീങ്ങി. തെക്കുംമുറി, മുണ്ടപ്പള്ളി ചെറുപുഞ്ച, പോത്തടി, കുന്നത്തൂക്കര, മലമേക്കര, കരുവാറ്റ, അമ്മകണ്ടകര, മേലൂട്, മൂന്നാളം എന്നീ പത്ത് കരകളിൽനിന്നും മണക്കാല ദേശത്തുനിന്നുമാണ് കെട്ടുരുപ്പടികൾ എത്തിയത്. നാല് തേരും 11 ജോടി ഇരട്ടക്കാളകളും ആനയുടെ ഒരു ഫ്ലോട്ടും നിരവധി എടുപ്പ് കാളകളും ഉണ്ടായിരുന്നു. PTL ADR Peringanad പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവർ ക്ഷേത്രത്തിലെ കെട്ടുകാഴ്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.