തിരുവല്ല: കവിയൂർ പടിഞ്ഞാറ്റും ചേരിയിൽ ഏഴേക്കറോളം വരുന്ന പുരയിടത്തിൽ പടർന്ന തീ തിരുവല്ലയിൽനിന്നുള്ള അഗ്നിരക്ഷാസേനയെത്തി അണച്ചു. തിരുവല്ല സ്വദേശിയുടെ ഉടമസ്ഥതയിലുള്ള പുരയിടത്തിനാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം. വള്ളിപ്പടർപ്പുകളും ചെറിയ മരങ്ങളും അടക്കം കത്തിനശിച്ചു. നാട്ടുകാർ പുരയിടത്തിലെ വീടിനോടു ചേർന്ന ഭാഗത്തെ തീയണച്ചതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് തിരുവല്ലയിൽനിന്നെത്തിയ അഗ്നിരക്ഷാസേന രണ്ട് മണിയോടെ തീപൂർണമായും നിയന്ത്രണ വിധേയമാക്കി. വീടുകയറി ആക്രമണം: രണ്ടുപേർ റിമാൻഡിൽ തിരുവല്ല: പടിഞ്ഞാറ്റോതറയിൽ വീടുകയറി നടന്ന ആക്രമണത്തിൽ പ്രതികളായ രണ്ടുപേരെ റിമാൻഡ് ചെയ്തു. പടിഞ്ഞാറ്റോതറ ഐരാതറ വീട്ടിൽ ഷിബു, ഐരാതറ ജേക്കബ് എന്നിവരെയാണ് തിരുവല്ല കോടതി റിമാൻഡ് ചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജേക്കബിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഷിബുവിന്റെ വീടുകയറി ആക്രമണം നടത്തുകയായിരുന്നു. ഷിബുവിനെയും മാതാവ് അമ്മിണിയെയും ആക്രമിച്ച സംഘം ഷിബുവിന്റെ സ്റ്റേഷനറി കട അടിച്ചുതകർക്കുകയും ചെയ്തു. ആക്രമണത്തിനിടെ ജേക്കബിന്റെ തലക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ ഷിബുവും അമ്മിണിയും ജേക്കബും തിരുവല്ലയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി. ഷിബുവിന്റെ വീട് കയറി ആക്രമിച്ച സംഭവത്തിൽ ജേക്കബിനെതിരെയും ജേക്കബിനെ ആക്രമിച്ച സംഭവത്തിൽ ഷിബുവിനെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവല്ല പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.