കോന്നി: കോന്നി ആനത്താവളത്തിലെ കണ്ണൻ എന്ന കുട്ടിക്കൊമ്പൻ ഇനി കൊച്ചയ്യപ്പൻ എന്ന് അറിയപ്പെടും. വനം മന്ത്രി എ.കെ. ശശീന്ദ്രനാണ് ആനത്താവളത്തിലെ കണ്ണൻ എന്ന കുട്ടിക്കുറുമ്പന് കൊച്ചയ്യപ്പൻ എന്ന് നാമകരണം ചെയ്തത്. കോന്നി ആനത്താവളത്തിൽ മുമ്പ് ഉണ്ടായിരുന്ന കൊച്ചയ്യപ്പൻ എന്ന കൊമ്പനോടുള്ള ആദരസൂചകമായും ഇപ്പോൾ കിട്ടിയ ആനയെ ശബരിമല വനമേഖലയിൽനിന്ന് ലഭിച്ചതിനാലും കൊച്ചയ്യപ്പൻ എന്ന പേര് എന്തുകൊണ്ടും യോജിച്ചതാണെന്ന് മന്ത്രി പറഞ്ഞു. ആനകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഒരു ആന സംരക്ഷണ സമിതിക്ക് രൂപം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ, പ്രിൻസിപ്പൽ സി.സി.എഫ് ഡി. ജയപ്രസാദ്, കോന്നി ഡി. എഫ്.ഒ ശ്യാം മോഹൻലാൽ, ബൈജു കൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ആങ്ങമൂഴി വനമേഖലയിൽ ആഗസ്റ്റ് 19ന് കൂട്ടത്തിൽനിന്ന് ഒറ്റപ്പെട്ട് കണ്ടെത്തിയ കുട്ടിയാനയെ ആദ്യഘട്ടത്തിൽ ആനക്കൂട്ടത്തിനൊപ്പം കാടുകയറ്റി വിടാനായിരുന്നു ശ്രമം. ഇതിനായി വനമേഖലയിൽ കൂടൊരുക്കി നാലു ദിവസം കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇതിനെ പത്തനംതിട്ട വലിയകോയിക്കൽ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോന്നി ആനത്താവളത്തില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.