ശബരിമലയ്​ക്കുള്ള വഴി അറിയണമെങ്കിൽ തലകുത്തി നിൽക്കണം

വടശ്ശേരിക്കര: . മണ്ണാറക്കുളഞ്ഞി-ചാലക്കയം-ശബരിമല പാതയിലെ മാടമണ്ണിന് സമീപമാണ് വിചിത്രമായ രീതിയിൽ പൊതുമരാമത്ത്​ വകുപ്പ് ദിശാ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ശബരിമല ഉത്സവം തുടങ്ങുന്നതിന്‍റെ രണ്ടു ദിവസം മുമ്പാണ് ദിശ ബോർഡ് തലതിരിച്ചു സ്ഥാപിച്ചത്. ശബരിമലയിലേക്ക് 55 കിലോമീറ്റർ എന്നെഴുതിയ ബോർഡ് സ്ഥാപിച്ചത് ഇതര സംസ്ഥാന തൊഴിലാളികളാണെങ്കിലും തീർഥാടക പ്രാധാന്യമുള്ള റോഡിന്‍റെ ജോലികൾക്ക് മേൽനോട്ടം വഹിക്കാൻ വന്ന വകുപ്പുതല ഉദ്യോഗസ്ഥന് മലയാളം അറിയില്ലേ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.