നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു ഒരാൾ അറസ്റ്റിൽ

പത്തനംതിട്ട : 90,000 രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉൽപന്നങ്ങൾ തണ്ണിത്തോട് പൊലീസ് പിടിച്ചെടുത്തു, ഒരാളെ അറസ്റ്റ് ചെയ്തു. തണ്ണിത്തോട് കാവിൽ ജങ്​ഷനിലെ സെന്റ് ബെനഡിക്ട്​ സ്കൂളിന് സമീപം കാറിൽ വ്യാഴാഴ്ച വൈകീട്ട് കുട്ടികൾക്ക് ഇവ വിൽപന നടത്തിക്കൊണ്ടിരുന്ന, തണ്ണിത്തോട് മൂഴി നിരവുകാലായിൽ അഖിൽ സന്തോഷാണ്​ (22) അറസ്റ്റിലായത്. എസ്.ഐ ആർ.കെ. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പട്രോളിങ്ങിനിടെ ഇയാളെ പിടികൂടിയത്. കാറിൽനിന്ന്​ 50 പാക്കറ്റ് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. തണ്ണിത്തോട്-ചിറ്റാർ റോഡിൽ നിർത്തിയിട്ട കാറിന് സമീപം സ്കൂൾ യൂണിഫോം ധരിച്ച കുട്ടികളെക്കണ്ട് സംശയം തോന്നി പൊലീസ് സമീപിച്ചപ്പോൾ കുട്ടികൾ ഓടിപ്പോയി. തുടർന്ന്​ പരിശോധനയിലാണ്​ നിരോധിത പുകയില ഉൽപന്നങ്ങൾ കാറിനുള്ളിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പൊലീസ് സംഘത്തിൽ എസ്.ഐ മനോജ്‌, എ.എസ്.ഐ ജയരാജ്‌, അഭിലാഷ്, അഷ്‌റഫ്‌, സിജൻ, അരുൺ എന്നിവരും ഉണ്ടായിരുന്നു. അസംഘടിത തൊഴിലാളികള്‍ക്ക് സ്പെഷല്‍ ഡ്രൈവ് പത്തനംതിട്ട: കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷ ബോര്‍ഡില്‍ അംഗത്വം നേടുന്നതിന് മറ്റ് ക്ഷേമപദ്ധതികളില്‍ ഒന്നും തന്നെ അംഗങ്ങള്‍ അല്ലാത്ത 18നും 59നും മധ്യേ പ്രായമുള്ള പത്തനംതിട്ട ജില്ലയിലെ ഗാര്‍ഹിക തൊഴിലാളിള്‍ക്ക് ഈ മാസം 24വരെ സ്പെഷല്‍ ഡ്രൈവ് നടത്തുന്നു. ഒരുമാസം 100 രൂപ എന്ന നിരക്കില്‍ അംശദായ തുക ഒടുക്കി പദ്ധതിയില്‍ അംഗത്വം നേടാം. ഫോണ്‍ - 0468-2220248.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.