നേപ്പാൾ സ്വദേശിനിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

പത്തനംതിട്ട: നേപ്പാൾ സ്വദേശിനിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ കോയിപ്രം പൊലീസ് കുടുക്കി. നേപ്പാൾ സ്വദേശിയും ആയിരൂരിൽ താമസക്കാരനുമായ രാജ്‌കുമാർ പരിയാറാണ്​ (32) അറസ്റ്റിലായത്. കഴിഞ്ഞവർഷം മാർച്ചിലാണ് ഇയാൾ വാടകക്ക്​ താമസിക്കുന്ന അയിരൂർ ആട്​ ഫാമിനടുത്തുള്ള വീട്ടിൽവെച്ച്​ ബലമായി പീഡിപ്പിച്ചത്. ഈമാസം എട്ടിന് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിൽനിന്ന്​ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കോയിപ്രം പൊലീസ് പ്രതിയെ ആലുവയിൽ കണ്ടെത്തുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ എസ്.ഐ അനൂപ്, ജീവൻ ദാസ്, സൈഫുദ്ദീൻ, ഷെബി എന്നിവരുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.