പത്തനംതിട്ട: തന്റെ വീടിനു സമീപമുള്ള വഴിയിലൂടെ നടക്കുന്നതിലെ വിരോധം കാരണം, പട്ടികജാതിയിൽപ്പെട്ട വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും, കല്ലെറിഞ്ഞ് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം നവംബർ 19ന് വൈകീട്ട് ഏഴ് മണിയോടുകൂടി അടൂർ മിത്രപുരത്തുള്ള വീടിന് സമീപം വെച്ചാണ് പ്രതികൾ വീട്ടമ്മയെ അധിക്ഷേപിക്കുകയും അതിക്രമിക്കുകയും ചെയ്തത്. അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ പ്രതികളിൽ ഒരാളായ അടൂർ പെരിങ്ങനാട് മേലൂട് സന്തോഷ് ഭവനിൽ സന്തോഷ് സാഗറെ(35) അറസ്റ്റ് ചെയ്തു. ഇയാളുടെ വീടിന് സമീപത്തുള്ള വഴി വീട്ടമ്മയും കുടുംബവും നടക്കാൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.