കോഴിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

തിരുവല്ല: കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാനിറങ്ങിയ യുവാവിനെ തിരുവല്ലയിൽനിന്ന്​ അഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകീട്ട്​ മൂന്നോടെ ആയിരുന്നു സംഭവം. പരിയാരം തെക്കേമുറിയിൽ തങ്കമ്മ ജോണിന്‍റെ വീടിനോട് ചേർന്ന 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തുരുത്തിക്കാട് മരുതിക്കുന്നിൽ വീട്ടിൽ രാജനെയാണ് രക്ഷപ്പെടുത്തിയത്. കോഴിയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയ രാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തിരികെ കയറാൻ കഴിയാതിരുന്നതിനെത്തുടർന്ന് അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥർ വല ഉപയോഗിച്ച് രാജനെ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്​നിരക്ഷാവിഭാഗം ഇൻ ചാർജ് പി. ശശിധരൻ ഉദ്യോഗസ്ഥരായ എം.കെ. രാജേഷ് കുമാർ, ഹരിലാൽ, ഷംനാദ്, അരുൺ മോഹൻ, നൗഫൽ, കെ.പി. ഷാജി, ഷിബു, ജയൻ, മാത്യു എന്നിവരടങ്ങുന്ന സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.