ജില്ലയില്‍ സ്പോര്‍ട്സ് മെഡിസിന്‍ സെന്‍റര്‍ സാധ്യമാക്കും -മന്ത്രി വീണാ ജോര്‍ജ്

പത്തനംതിട്ട: സംസ്ഥാന ആരോഗ്യ ആയുഷ് വകുപ്പിന്‍റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്പോര്‍ട്സ് മെഡിസിന്‍ സെന്‍റര്‍ സാധ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഏഴാമത് സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‍റെ സമാപന സമ്മേളനം ജില്ല സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ല സ്റ്റേഡിയത്തിന്‍റെ വികസനത്തിന് മുന്നോടിയായി വിദഗ്ധ സംഘത്തിന്‍റെ നേതൃത്വത്തില്‍ ഫ്ലഡ് സ്റ്റഡി നടത്തി ഡി.പി.ആറില്‍ മാറ്റം വരുത്തും. സ്റ്റേഡിയം പൂര്‍ത്തിയാകുന്നതിന് ഒപ്പം സ്പോര്‍ട്സ് താരങ്ങള്‍ക്കുള്ള ഹോസ്റ്റലും നിര്‍മിക്കും. ഓരോ പഞ്ചായത്തിലും ഓരോ സ്റ്റേഡിയം എന്ന നിലയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. മത്സരത്തില്‍ വിജയികളായ ടീമുകള്‍ക്ക് മന്ത്രി ട്രോഫി സമ്മാനിച്ചു. മുന്‍ അന്തര്‍ദേശീയ വോളിബാള്‍ താരം ആര്‍. രാജീവ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ്​ കമ്മിറ്റി അധ്യക്ഷന്‍ ജെറി അലക്സ്, ജില്ല ഹോക്കി രക്ഷാധികാരി രവീന്ദ്രന്‍ എഴുമറ്റൂര്‍, ജില്ല ഹോക്കി ട്രഷറര്‍ വിനോദ് പുളിമൂട്ടില്‍, ജില്ല ഹോക്കി സെക്രട്ടറി അമൃത് സോമരാജന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം അഷ്റഫ് അലങ്കാര്‍, ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്‍റ്​ അസോ. പ്രസിഡന്‍റ്​ സലിം കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.കെ. ഗിരീഷ്, മലയാലപ്പുഴ ഹോക്കി അക്കാദമി ചെയര്‍മാന്‍ മലയാലപ്പുഴ മോഹനന്‍, ജില്ല ഒളിമ്പിക്സ് അസോ. പ്രസിഡന്‍റ്​ ആര്‍. പ്രസന്നകുമാര്‍, ഇരവിപേരൂര്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ ബി. ബിജു, ജില്ല മൗണ്ട്നീയറിങ് അസോ. സെക്രട്ടറി റെജി ഇലന്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. .................

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.