വടശ്ശേരിക്കര: കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ കാൽവഴുതി വീണ് ഗൃഹനാഥന് പരിക്കേറ്റു. വടശ്ശേരിക്കര മംഗലത്താടി വീട്ടിൽ മാത്യുവിനാണ് പരിക്കേറ്റത്. ഞായറാഴ്ച്ച വൈകീട്ട് ആറുമണിയോടെയണ് അപകടം. വീഴ്ചയുടെ ആഘാതത്തിൽ മാത്യുവിന്‍റെ കാലിന് സാരമായ പരിക്കേറ്റു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റാന്നി ഫയർഫോഴ്സ് എത്തിയാണ് ആളെ പുറത്തെത്തിച്ചത്. കാലിന് പരിക്കേറ്റതിനാൽ അദ്ദേഹത്തെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഫയർ ഓഫിസർ കെ.പി. സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ കെ.പി. പ്രദീപ്, ശങ്കരനാരായണൻ, മനോജ്, വിഷ്ണു കുമാർ, ഡ്രൈവർ അവർ വിമൽ അൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.