വടശ്ശേരിക്കര: മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കൊച്ചാണ്ടി ഫോറസ്റ്റ് ചെക്പോസ്റ്റിന് സമീപം സര്‍ക്കാര്‍ അനുവദിച്ച വസ്തുവിലാണ് നിർമാണം. മുഖ്യപ്രഭാഷണവും ഫലകം അനാച്ഛാദനവും സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോബി ടി.ഈശോ നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ലേഖ സുരേഷ് അധ്യക്ഷതവഹിച്ചു. തിരുവല്ല: പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. യോഗത്തില്‍ അധ്യക്ഷതവഹിച്ച അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടം ആലുംതുരുത്തി മുത്താരമ്മന്‍ കോവിലിനു എതിര്‍വശത്ത് സര്‍ക്കാര്‍ അനുവദിച്ച വസ്തുവിലാണ് നിര്‍മിക്കുന്നത്. ഫോട്ടോ PTL 16 MOOSHIYAR മൂഴിയാര്‍ പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ ശിലാഫലകം അനാച്ഛാദനം സീതത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ജോബി ടി.ഈശോ നിര്‍വഹിക്കുന്നു .......................... ഫോട്ടോ PTL 15 PULIKKESHU പുളിക്കീഴ് പൊലീസ് സ്റ്റേഷന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണ ഉദ്ഘാടന ചടങ്ങില്‍ അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.