സുവനീര്‍ പ്രകാശനം

പത്തനംതിട്ട: ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ടൂര്‍ണമെന്‍റിന്‍റെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിർവഹിച്ചു. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ. പത്മകുമാര്‍ അധ്യക്ഷതവഹിച്ചു. സ്‌പോട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ്​ കെ. അനില്‍കുമാര്‍, ഷമീര്‍, മലയാലപ്പുഴ മോഹനന്‍, വിനോദ് പുളിമൂട്ടില്‍, എന്‍.പി. ഗോപാലകൃഷ്ണന്‍, അമൃത് രാജ്, റെജിനോള്‍ഡ് വര്‍ഗീസ്, റെജി, ആര്‍. സുലേഖ തുടങ്ങിയവര്‍ പങ്കെടുത്തു. ഫോട്ടോ PTL 14 HOCKY പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന ജൂനിയര്‍ ഗേള്‍സ് ഹോക്കി ടൂര്‍ണമെന്‍റില്‍ തിരുവനന്തപുരം എറണാകുളം ടീമുകള്‍ തമ്മില്‍ നടന്ന മത്സരം. ..................... നെല്‍കൃഷി കൂലിച്ചെലവ്: രണ്ടാംഗഡു വിതരണം ചെയ്തു പത്തനംതിട്ട: ജില്ല പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നെല്‍കൃഷി കൂലിച്ചെലവ് വിഹിതത്തിന്‍റെ രണ്ടാംഗഡു വിതരണം ചെയ്തു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന പരിപാടി അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 17 പഞ്ചായത്തുകള്‍ക്കായി ജില്ല പഞ്ചായത്ത് 1.72 കോടിയാണ് നല്‍കുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷതവഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ഡി. ഷീല പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷരായ ബീന പ്രഭ, ജിജി മാത്യു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ചന്ദ്രലേഖ, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ടി. പ്രസന്നകുമാരി, പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ മാത്തന്‍ ജോസഫ്, കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. സഞ്ജു എന്നിവർ സംസാരിച്ചു. 12 MATHEW T ഫോട്ടോ നെല്‍കൃഷി കൂലിച്ചെലവ് വിഹിതത്തിന്‍റെ രണ്ടാം ഗഡു വിതരണം അഡ്വ. മാത്യു ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു ........................... കൊയ്ത്തുത്സവം കോഴഞ്ചേരി: മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിലുള്ള കൊയ്ത്തുത്സവം പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. പന്നിവേലിച്ചിറ പാടത്തില്‍ 61 ഹെക്ടറിലാണ് കൊയ്ത്ത് നടക്കുന്നത്. വൈസ് പ്രസിഡന്‍റ്​ പ്രദീപ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ജിജി ചെറിയാന്‍, മെംബര്‍മാരായ മേഴ്‌സി ശാമുവേല്‍, ശ്രീരേഖ ആര്‍.നായര്‍, ശ്രീലേഖ, റോസമ്മ മത്തായി, മിനി ജിജി ജോസഫ്, പുരുഷോത്തമന്‍ നായര്‍, സതീദേവി, സജി ഭാസ്‌കര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.