തിരുവല്ല: പെരിങ്ങര ജങ്ഷനിൽ പതിവായ വെള്ളക്കെട്ട് മൂലമുള്ള യാത്ര ദുരിതം ഒഴിവാക്കുന്നതിന്‍റെ ഭാഗമായുള്ള ഓട നിർമാണം ആരംഭിച്ചു. കൃഷ്ണപാദം പാലം വരെയുള്ള റോഡിന്‍റെ ഇടതുഭാഗത്ത് ഓട നിർമിക്കുന്നതിനായി കുഴിയെടുക്കുന്ന ജോലികളാണ് ശനിയാഴ്ച ആരംഭിച്ചത്. മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഓട നിർമിക്കുന്നത്. കെട്ടിനിൽക്കുന്ന വെള്ളം ഓടയിലൂടെ പെരിങ്ങര തോട്ടിലേക്ക് ഒഴുക്കിവിടാനാണ് പദ്ധതി. ഓട നിർമാണത്തിനായി വ്യക്തിയുടെയും ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഗ്രന്ഥശാലയുടെയും മതിലുകൾ പൊളിച്ചുനീക്കിയിട്ടുണ്ട്. ഇവ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമിച്ചുനൽകും. വെള്ളക്കെട്ട് പതിവാകുന്ന പെരിങ്ങര ജങ്ഷൻ മുതലുള്ള 45 അടി ദൂരത്തിൽ റോഡിൻ തറയോട് പാകും. ഓട നിർമാണം ഈമാസം അവസാനത്തോടെ പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.