തിരുവല്ല: ഫ്ലാറ്റിൽ തനിച്ച് താമസിച്ചിരുന്ന വയോധികന്‍റെ എ.ടി.എം കാർഡ് തട്ടിയെടുത്ത് പണം കവർന്ന കേസിൽ സഹായിയായ മെയിൽ നഴ്സ് അറസ്റ്റിലായി. പത്തനാപുരം കണ്ടയംവീട്ടിൽ രാജീവാണ് (38) അറസ്റ്റിലായത്. തിരുവല്ല ചിലങ്ക തിയറ്ററിന് സമീപത്തെ ബി.ടെക് ഫ്ലാറ്റിലെ താമസക്കാരനായ പി.എ. എബ്രഹാമിന്‍റെ പണമാണ് പലതവണയായി രാജീവ് കവർന്നത്. എബ്രഹാമിനെ പരിചരിക്കാൻ പുനലൂരിലെ ഒരു ഏജൻസി മുഖേന ഇക്കഴിഞ്ഞ ജനുവരിയിലാണ് രാജീവ് ഫ്ലാറ്റിൽ ജോലിക്കെത്തിയത്. അലമാരയിൽ സൂക്ഷിച്ചിരുന്ന എബ്രഹാമിന്‍റെ എ.ടി.എം കാർഡ് കൈക്കലാക്കി കാർഡിന്‍റെ കവറിൽ രേഖപ്പെടുത്തിയിരുന്ന പിൻ നമ്പർ ഉപയോഗിച്ച് പലതവണയായി ഒന്നരലക്ഷത്തോളം രൂപ പിൻവലിക്കുകയായിരുന്നു. വിദേശത്തുള്ള മകൻ ബാങ്കിലേക്ക് പണം അയച്ചത് അറിയിക്കാൻ എബ്രഹാമിനെ വിളിച്ചപ്പോൾ സംശയത്തെതുടർന്ന് ബാങ്കിൽ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിലാണ് എബ്രഹാം അറിയാതെ പലതവണ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായ വിവരം അറിയുന്നത്. തുടർന്ന് എബ്രഹാം തിരുവല്ല പൊലീസിൽ പരാതി നൽകി. പൊലീസ് രാജീവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.