പന്തളം: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമ്പോൾ ആശങ്കകൾ അകറ്റണമെന്ന് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. സർക്കാർ നടപ്പാക്കുന്ന നയം ബഹുഭാഷ പ്രോത്സാഹന നയമാണെങ്കിൽ അറബി പോലുള്ള അന്തർദേശീയ ഭാഷകളോടുള്ള വിവേചനം നീതീകരിക്കാൻ കഴിയില്ലെന്നും അറബി ഭാഷ അധ്യാപകരുടെ ആശങ്കകൾ അകറ്റണമെന്നും അറബി ഭാഷ പഠനം സംരക്ഷിക്കപ്പെടണമെന്നും ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. ജില്ല പ്രസിഡന്റ് ഹബീബ് മദനി അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഇക്ബാൽ ആദിക്കാട്, റഹ്മാൻ ഫൈസി, കെ.പി. നൗഷാദ്, പി. അഷ്‌റഫ്, ഹിഷാം അയത്തിൽ, പി. ഹനീഫ, നിഷമോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.