നഗരസഭക്ക് മുന്നിൽ വഴിയോര തൊഴിലാളികളുടെ ധർണ

പന്തളം: വഴിയോര കച്ചവട തൊഴിലാളികളെ പന്തളത്തുനിന്ന്​ ഒഴിവാക്കുന്ന നഗരസഭ നടപടിയിൽ വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) പന്തളം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. പന്തളത്തെ ഗതാഗതപരിഷ്കരണത്തിന്റെ പേരിലാണ്​ വഴിയോര കച്ചവടക്കാരെ ഒഴിവാക്കുന്നത്. മാർച്ചും ധർണയും സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. രാജേശ്വരൻ നായർ, എച്ച്. നവാസ്, ഏരിയ സെക്രട്ടറി പ്രമോദ് കണ്ണങ്കര, ഷെഫീഖ്, കൗൺസിലർ എസ്. അരുൺ, സൽമാൻ സക്കീർ, മുനീർ എന്നിവർ സംസാരിച്ചു. ഫോട്ടോ: സി.ഐ.ടി.യു പന്തളം ഏരിയ കമ്മിറ്റി നഗരസഭക്ക്​ മുന്നിൽ നടത്തിയ പ്രതിഷേധം സി.പി.എം പന്തളം ഏരിയ സെക്രട്ടറി ആർ. ജ്യോതികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.