പന്തളം: നഗരസഭ മാതൃക ഹോമിയോ ആശുപത്രിയുടെ നേതൃത്വത്തിൽ നഗരസഭയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്ച നടത്താൻ തീരുമാനിച്ച യോഗ പരിശീലന പരിപാടി ആരും എത്താത്തതുമൂലം മാറ്റി. ചൊവ്വാഴ്ച രാത്രിയിൽ കൗൺസിലർമാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ഒരു നോട്ടീസിൻെറ ഫോട്ടോ ഇട്ടത് മാത്രമായിരുന്നു പരിപാടിയുടെ അറിയിപ്പ്. മുട്ടാർ കരയോഗ ഹാളിലാണ് യോഗ പരിശീലനം സംഘടിപ്പിച്ചത്. അറിയിപ്പ് ലഭിച്ച കൗൺസിലർമാർ സ്ഥലത്തെത്തി. എന്നാൽ, 33 വാർഡുകളുള്ള നഗരസഭയിൽനിന്ന് ഒരു വ്യക്തിപോലും പരിശീലനത്തിന് എത്തിയില്ല. എൽ.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ ലസിത നായർ സ്ഥലത്തെത്തി ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ചു. വാർഡുകളിൽ ജനങ്ങളെ അറിയിക്കാതെ, ഒരു വാർത്തപോലും നൽകാതെ നടത്താൻ സമ്മതിക്കില്ലെന്ന് പ്രതിപക്ഷം നിലപാടെടുത്തു. പരിശീലനം ആരംഭിക്കാൻ ഒരുങ്ങിയതോടെ ബഹളമായി. ഒടുവിൽ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ രാധാകൃഷ്ണൻ ഉണ്ണിത്താൻ നടത്തിയ ഒത്തുതീർപ്പ് ചർച്ചയെത്തുടർന്ന് എല്ലാവർക്കും അറിയിപ്പ് കൊടുത്ത് അടുത്തയാഴ്ച പരിശീലനം നടത്താമെന്ന ധാരണയിൽ എത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.