ചങ്ങനാശ്ശേരി: നഗരസഭയുടെ 2016ല്‍ തയാറാക്കിയ മാസ്റ്റര്‍ പ്ലാനിൽ മാറ്റം വരുത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച വിഷയം ജില്ല ടൗണ്‍ പ്ലാനിങ് ഓഫിസര്‍ അനില്‍കുമാര്‍ ചൊവ്വാഴ്ച നടന്ന കൗണ്‍സിലില്‍ വിശദീകരിച്ചു. വിവിധ തലങ്ങളില്‍ ചര്‍ച്ചകളും പഠനങ്ങളും നടത്തിയാവും പുതിയ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുക. സമഗ്ര മാറ്റമാണ് നിർദിഷ്ട പ്ലാനില്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രകൃതിദുരന്ത നിവാരണമടക്കം പഴയ പല രൂപരേഖകളും മാറ്റേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. കൗണ്‍സില്‍ അംഗങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കി. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് അജണ്ട കാട്ടി പ്രത്യേകം കൗണ്‍സില്‍ വിളിക്കുമെന്ന് ചെയര്‍പേഴ്‌സൻ സന്ധ്യാ മനോജ് പറഞ്ഞു. നഗരസഭയിൽ അധികമുള്ള ജീവനക്കാരെ പുനർവിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ എൽ.ഡി.എഫ് അംഗങ്ങൾ പ്രതിഷേധമുയർത്തി. എൽ.ഡി.എഫ് അംഗങ്ങൾ കൂട്ടത്തോടെ നഗരസഭ അധ്യക്ഷയുടെ ഇരിപ്പിടത്തിന് സമീപത്തേക്കെത്തുകയും ചിലർ അജണ്ട കീറി എറിയുകയും ചെയ്തു. നഗരസഭക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്ന അധിക തസ്തികകളാണ് ഒഴിവാക്കുന്നതെന്നായിരുന്നു ഭരണപക്ഷ നിലപാട്. എന്നാൽ, എ ഗ്രേഡ് നഗരസഭയിൽ ജീവനക്കാരുടെ എണ്ണം കുറക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും പ്രതിപക്ഷ അംഗങ്ങളും ചൂണ്ടിക്കാട്ടി. ഇതോടെയാണ് തർക്കം ഉടലെടുത്തത്. ഒടുവിൽ അജണ്ട മാറ്റിവെക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.