മീഡിയവൺ സംപ്രേഷണ വിലക്ക്: വ്യൂവേഴ്സ് ഫോറം ഐക്യദാർഢ്യ സംഗമം നടത്തി

പത്തനംതിട്ട: മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വ്യൂവേഴ്സ് ഫോറത്തി‍ൻെറ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ ഐക്യദാർഢ്യ സംഗമം നടത്തി. ഗാന്ധി സ്ക്വയറിൽ നടന്ന സംഗമം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്​ഘാടനം ചെയ്തു. ഫോറം കൺവീനർ എം.എം. ഷാജി അധ്യക്ഷതവഹിച്ചു. കേരള കോൺഗ്രസ് ബി ജില്ല പ്രസിഡന്‍റ്​ പി.കെ. ജേക്കബ്, എസ്.ഡി.പി.ഐ ജില്ല ജനറൽ സെക്രട്ടറി താജുദ്ദീൻ നിരണം, ഐ.എൻ.എൽ ജില്ല വൈസ് പ്രസിഡന്‍റ്​ ഷിബു, കേരള കോൺഗ്രസ് എം. മണ്ഡലം പ്രസിഡന്‍റ്​ മാത്യു മരോട്ടിമൂട്ടിൽ, ഷാനവാസ് പന്തളം, പി.എച്ച്. റഷീദ്, ഒ.എം. ഹനീഫ എന്നിവർ സംസാരിച്ചു. Ptl rni_1 mediaone ഫോട്ടോ: മീഡിയവൺ സംപ്രേഷണ വിലക്കിൽ പ്രതിഷേധിച്ച് പത്തനംതിട്ടയിൽ വ്യൂവേഴ്സ് ഫോറത്തി‍ൻെറ ആഭിമുഖ്യത്തിൽ നടത്തിയ ഐക്യദാർഢ്യ സംഗമം നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.