അടവിയിലെ കുട്ടവഞ്ചികൾ അപകടസ്ഥിതിയിൽ

കോന്നി: അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പൊളിഞ്ഞിളകിത്തുടങ്ങി. കർണാടകയിലെ ഹൊഗനക്കലിൽനിന്ന്​ 2021ൽ 26 കുട്ടവഞ്ചികളാണ് അടവിയിൽ എത്തിച്ചത്. ഇവ ടാർ തേച്ച് ബലപ്പെടുത്തിയാണ് സവാരിക്ക്​ ഉപയോഗിക്കുന്നത്. എന്നാൽ, തുടർച്ചയായി സവാരി ചെയ്യുന്ന വഞ്ചികൾ ഇപ്പോൾ ഈറപ്പൊളികൾ ഇളകി അപകടാവസ്ഥയിലാണ്. കാലപ്പഴക്കമുള്ള കുട്ടവഞ്ചികളിൽ കയറിയാൽ ഒടിയുന്നതുമൂലം മുളകൾ കീറി കെട്ടി ബലപ്പെടുത്തിയാണ് ഉപയോഗിക്കുന്നത്. കുട്ടവഞ്ചികൾ ജീർണിച്ചുതുടങ്ങിയാൽ ഇത് ഭാരം കയറുമ്പോൾ പുറത്തേക്ക് വളഞ്ഞ് ഒടിയുകയാണ്. പുതിയ കുട്ടവഞ്ചികൾ എത്തിച്ചെങ്കിൽ മാത്രമേ യാത്ര സുഗമമാകു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.