പത്തനംതിട്ട: സ്റ്റേഡിയം ജങ്ഷനിൽ ഇരുചക്രവാഹന യാത്രക്കാർക്ക് അപകടക്കെണിയൊരുക്കി വാട്ടർ അതോറിറ്റി. തിരക്കേറിയ സ്റ്റേഡിയം ജങ്ഷനിൽ പൈപ്പ് സ്ഥാപിക്കുന്നതിന് എടുത്ത കുഴി പൂർണമായും നികത്താത്തതാണ് ഇരുചക്രവാഹന യാത്രക്കാർക്ക് വിനയാകുന്നത്. സ്റ്റേഡിയത്തിന്‍റെ ഭാഗത്തുനിന്നും അടൂർ ഭാഗത്തേക്കും റിങ് റോഡിന്‍റെ ഇരുവശത്തേക്കും പോകേണ്ട വാഹനങ്ങൾ സിഗ്നൽ ലഭിക്കുമ്പോൾ ഈ കുഴിയിൽപെട്ട് വേഗം കുറക്കുമ്പോൾ പിന്നിൽനിന്ന് വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടമുണ്ടാകാൻ സാധ്യത ഏറെയാണ്. വളരെ അടുത്തെത്തിയ ശേഷമേ കുഴി ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടൂ എന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. ഇതിനകം നിരവധി ഇരുചക്ര വാഹന യാത്രക്കാർ ഇവിടെ വീണ് പരിക്കേറ്റു. Photo: പത്തനംതിട്ട സ്റ്റേഡിയം ജങ്ഷനിൽ വാട്ടർ അതോറിറ്റി പൈപ്പ് സ്ഥാപിക്കാൻ എടുത്ത കുഴി പൂർണമായും നികത്താതെ കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.