സജീവിന്​​ സൽസേവനപത്രം

പത്തനംതിട്ട: പൊലീസ്​ ജില്ല കാര്യാലയവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കായി തയാറാക്കുന്ന പൊലീസ്​ ഉദ്യോഗസ്ഥന്​ ജില്ല പൊലീസ് മേധാവിയുടെ ആദരം. ജില്ല ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ അസിസ്​റ്റൻറ്​ സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ സജീവ് മണക്കാട്ടുപുഴക്കാണ് പൊലീസ്​ മീഡിയ സെല്ലിലെ മികച്ച മാധ്യമറിപ്പോർട്ടിങ് പരിഗണിച്ച് ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ സൽസേവനപത്രം സമ്മാനിച്ചത്. ജില്ല സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസി​ൻെറ മേൽനോട്ടത്തിലാണ് മീഡിയ സെൽ പ്രവർത്തിച്ചുവരുന്നത്. PTL41poilice sajeev സജീവ് മണക്കാട്ടുപുഴ മലയാള ദിന-ഭരണഭാഷ വാരാഘോഷം: വിജയികള്‍ക്ക്​ സമ്മാനങ്ങള്‍ വിതരണം ചെയ്തു പത്തനംതിട്ട: മലയാള ദിന-ഭരണഭാഷ വാരാഘോഷത്തി​ൻെറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസി​ൻെറയും വിദ്യാഭ്യാസ വകുപ്പി​ൻെറയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ സംഘടിപ്പിച്ച റവന്യൂ ജില്ലതല ഉപന്യാസ രചന, ഓണ്‍ലൈന്‍ കവിതാലാപന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ പി.ബി. നൂഹ് വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഫലകവും പുസ്തകങ്ങളും സമ്മാനമായി നല്‍കി. ഉപന്യാസ രചനമത്സരത്തില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എം.ജി.എം. എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായ അക്സ മരിയ സാബു ഒന്നാം സ്ഥാനവും പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ റാന്നി ചെറുകുളഞ്ഞി വലിയകുളം എച്ച്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ആദിത് ദിനേശ് രണ്ടാംസ്ഥാനവും നേടി. കവിതാലാപന മത്സരത്തില്‍ തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വെണ്ണിക്കുളം സൻെറ്​ ബഹനാന്‍സ് എച്ച്.എസിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനി സാന്ദ്ര എസ്. പിള്ള ഒന്നാം സ്ഥാനവും കുളത്തൂര്‍ സൻെറ്​ ജോസഫ്സ് എച്ച്.എസിലെ നീതു എലിസബത്ത് ജോസഫ് രണ്ടാം സ്ഥാനവും നേടി. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. മണിലാല്‍, അസിസ്​റ്റൻറ്​ എഡിറ്റര്‍ സി.ടി. ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ്: മലയാളദിന-ഭരണ ഭാഷ വാരാഘോഷത്തി​ൻെറ ഭാഗമായി ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫസി​ൻെറയും വിദ്യാഭ്യാസ വകുപ്പി​ൻെറയും സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്​ സംഘടിപ്പിച്ച റവന്യൂ ജില്ലതല ഉപന്യാസ രചന, കവിതാലാപന മത്സര വിജയികള്‍ സമ്മാനങ്ങളുമായി കലക്ടര്‍ പി.ബി. നൂഹിനൊപ്പം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.