മകരവിളക്ക് മഹോത്സവം: എക്സൈസ് റെയ്ഡ് ശക്തമാക്കി

വടശ്ശേരിക്കര: മകരവിളക്ക് മഹോത്സവത്തിനോടനുബന്ധിച്ച് എക്സൈസ് റെയ്ഡ് ശക്തമാക്കി. വ്യാജ മദ്യവിൽപനയും ലഹരി വസ്തുക്കളുടെ വ്യാപനവും മുന്നിൽക്കണ്ട് എക്സൈസ്, വനം വകുപ്പുകൾ സംയുക്തമായാണ് പരിശോധന ശക്തമാക്കിയത്. ശബരിമല തീർഥാടനപാതയോടടുത്ത മേഖലകളിലാണ് പരിശോധന. പെരുനാട് എ.വി.ടി എസ്​റ്റേറ്റിൽനിന്ന് ചിറ്റാർ എക്സൈസ് നേര​േത്ത കോട പിടികൂടിയിരുന്നു. എന്നാൽ, പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ചിത്രം: PTL Excise എക്സൈസ്, വനം വകുപ്പുകളുടെ സംയുക്ത പരിശോധനസംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.