തിരുവല്ല: 110 കെ.വി ആക്കി ഉയർത്തിയ കെ.എസ്.ഇ.ബി തിരുവല്ല സബ്സ്റ്റേഷൻ മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷതവഹിച്ചു. സബ്സ്റ്റേഷൻെറ ശിലാഫലക അനാച്ഛാദനം മാത്യു ടി.തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ആേൻറാ ആൻറണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഊര്‍ജ വകുപ്പ് സെക്രട്ടറി ഡോ. ദിനേശ് അറോറ, കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടര്‍ ഡോ.വി. ശിവദാസന്‍, കെ.എസ്.ഇ.ബി മാനേജിങ് ഡയറക്ടർ എന്‍.എസ്. പിള്ള, ഐ.ടി ആൻഡ് എച്ച്.ആര്‍.എം ഡയറക്ടര്‍ പി. കുമാരന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ ആര്‍. ജയകുമാര്‍, കൗണ്‍സിലര്‍ സാറാമ്മ ഫ്രാന്‍സിസ്, ഡോ.പി. രാജൻ, രാജന്‍ ജോസഫ്, ആര്‍. ബിജിരാജ് തുടങ്ങിയവർ സംസാരിച്ചു. 2.95 കോടി ചെലവഴിച്ചാണ് 66 കെ.വി. സബ്സ്റ്റേഷന് 110 കെ.വി സബ്സ്റ്റേഷനായി ഉയര്‍ത്തിയത്. 45,000 ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ptl__substation tvla1 ptl__substation tvla2 ptl__substation tvla3
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.