നവീകരിച്ച കോഴഞ്ചേരി മാര്‍ക്കറ്റ്-മരോട്ടിമുക്ക്-മേലുകര-കീഴുകരപാത നാടിന് സമര്‍പ്പിച്ചു

പടം മെയിൽ... കോഴഞ്ചേരി: ശബരിമല തീര്‍ഥാടനത്തോട്​ അനുബന്ധിച്ച്​ 80കോടി മുടക്കി ആധുനിക രീതിയില്‍ നവീകരിച്ച കോഴഞ്ചേരി മാര്‍ക്കറ്റ്-മരോട്ടിമുക്ക്-മേലുകര-കീഴുകര റോഡ്​ മന്ത്രി ജി. സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. ഉദ്ഘാടനം ഓണ്‍ലൈനിലൂടെയാണ് മന്ത്രി നിര്‍വഹിച്ചത്. 3.80 മീറ്റര്‍ വീതി 5.50 മീറ്ററായി കൂട്ടിയിട്ടുണ്ട്. 2850 മീറ്റര്‍ നീളത്തില്‍ ബി.എം ആന്‍ഡ് ബി.സി ചെയ്തും ആവശ്യ ഇടങ്ങളില്‍ പാത ഉയര്‍ത്തിയുമാണ് നവീകരിച്ചത്. പാതയരിക് കോണ്‍ക്രീറ്റ് ചെയ്ത്​ രണ്ടുഭാഗത്ത് ഡ്രെയിനേജിനായി പൈപ്പും കലുങ്കുകളും നിര്‍മിച്ചിട്ടുണ്ട്. വീണാ ജോര്‍ജ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ്​ ശ്യാംമോഹന്‍, വൈസ് പ്രസിഡൻറ്​ പ്രകാശ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത്​ അംഗം ബിജിലി പി.ഈശോ, നിരത്തുവിഭാഗം എക്‌സിക്യൂട്ടിവ്​ എന്‍ജിനീയര്‍ ഷീന രാജന്‍, അസി. എന്‍ജിനീയര്‍ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.