പടം മെയിൽ.... പത്തനംതിട്ട: ഉത്തര്‍പ്രദേശിലെ ഹാഥറസില്‍ ബലാത്സംഗത്തിന് ഇരയായി ദലിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ച ദേശീയ പ്രതിഷേധ ഭാഗമായി ജില്ലയിലും പ്രവർത്തകർ സത്യഗ്രഹം അനുഷ്ഠിച്ചു. പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജിൻെറ നേതൃത്വത്തില്‍ നടന്ന സമരത്തിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസന്‍ നായർ, അഡ്വ. പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജ്, യു.ഡി.എഫ് ജില്ല കണ്‍വീനര്‍ പന്തളം സുധാകരന്‍, എ.ഐ.സി.സി അംഗം മാലേത്ത് സരളാദേവി എന്നിവര്‍ പങ്കെടുത്തു. പാർട്ടി രാഷ്ട്രീയകാര്യ സമിതി അംഗം പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.