റാന്നി: ഭാരവാഹനങ്ങളുടെ മരണപ്പാച്ചിൽ ഇരുചക്രവാഹങ്ങൾ അപകടത്തിൽ പെടുന്നത് റാന്നിയിൽ പതിവാകുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് റാന്നി അങ്ങാടി മർത്തോമ ആശുപത്രി പടിയിലുണ്ടായ അപകടത്തിൽ ഇരുചക്രവാഹനത്തിൽ യാത്രചെയ്ത പഴവങ്ങാടി കൊടൈക്കനാൽ സോമി കുര്യാക്കോസ് മകൾ മീനു എന്നിവർക്ക് പരിക്കേറ്റതാണ് അവസാന സംഭവം. ഇവരെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. ഏതാനും മാസങ്ങൾക്ക് മുമ്പാണ് റാന്നി പൊലീസ് സ്റ്റേഷൻ പടിയിൽ ടോറസ് ലോറിക്കടിയിൽപ്പെട്ട് കോഴഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടൻറ് മരണപ്പെട്ടത്. വിവിധ ക്രഷർ യൂനിറ്റിലേക്കും അവിടെനിന്ന് പാറ ഖനന ഉൽപന്നങ്ങളുമായും വാഹനങ്ങൾ ദിനംപ്രതി നൂറിൽ കൂടുതൽ ട്രിപ്പുകളാണ് ഓടുന്നത്. റാന്നി ടൗണിൽ പ്രധാന റോഡുകളെല്ലാം നന്നേ വീതി കുറവുള്ളതിനാൽ ടോറസ്, ടിപ്പർ, പോലുള്ള വാഹനങ്ങൾ വന്നുകഴിഞ്ഞാൽ എതിരെ ചെറിയ വാഹനങ്ങൾ കടന്നുപോകാൻ ബുദ്ധിമുട്ടാണ്. ഇരുചക്രവാഹനത്തിൽ വരുന്നവരെ വലിയ വാഹനങ്ങൾ കാണാത്ത മട്ടിൽ പോകുന്നതിനാൽ ടാറിങ്ങിൻെറ കട്ടിങ്ങിൽ ചാടി മറിഞ്ഞാണ് പല അപകടങ്ങളും. ptl__Ranny bike accident തിങ്കളാഴ്ച റാന്നി മാർത്തോമ പടിയിൽ ബൈക്ക് യാത്രക്കാരി അപകടത്തിൽപെട്ട സ്ഥലം പൊലീസ് പരിശോധിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.