കഷ്​ടപ്പാട് വൃഥാവിലാക്കി വീണ്ടും ചളിവെള്ളം

ആറാട്ടുപുഴ: ഞായറാഴ്ചയുണ്ടായ കടലാക്രമണത്തിൽ തീരത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയോടെ കടൽ അൽപമൊന്ന് ശമിച്ചപ്പോൾ മോട്ടോർ വെച്ച് കെട്ടിനിൽക്കുന്ന വെള്ളം കടലിലേക്ക് തന്നെ പമ്പ് ചെയ്ത് കളഞ്ഞ് രാത്രി മുഴുവൻ കഷ്​ടപ്പെട്ട് ചളിയെല്ലാം നീക്കി വീടും പരിസരവും വൃത്തിയാക്കിയവർക്ക് തിങ്കളാഴ്ചയുണ്ടായ കടലാക്രമണം കനത്ത ആഘാതമായി. അടുപ്പിച്ച് രണ്ട് ദിവസം ഭീകരമായ രീതിയിൽ കടൽ ക്ഷോഭം ഉണ്ടാകില്ലെന്ന് കണക്കുകൂട്ടിയാണ് ഈ പണികളെല്ലാം ചെയ്തത്. വീട്ടിലും പരിസരത്തും വീണ്ടും ചളിയും വെള്ളവും നിറഞ്ഞതോടെ പലർക്കും സങ്കടം അടക്കാനായില്ല. ആഹാരം വെക്കാൻ പോലും കഴിയാതെ വീട്ടുകാർ പട്ടിണിയിലായിരുന്നു. ജിയോ ബാഗ്​ തീരദേശത്ത്​ എത്തിക്കണം -ആഞ്ചലോസ്​ ആലപ്പുഴ: കടലാക്രമണത്തെ പ്രതിരോധിക്കാൻ തോട്ടപ്പള്ളിയിൽനിന്നുള്ള മണൽ നിറച്ച ജിയോ ബാഗുകൾ ജില്ലയിലെ തീരദേശത്തും ചെല്ലാനത്തും എത്തിക്കണമെന്ന് മത്സ്യ ത്തൊഴിലാളി ഫെഡറേഷൻ -എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡൻറ്​ ടി.ജെ. ആഞ്ചലോസ് അവശ്യപ്പെട്ടു. ജില്ലയിലെ കടലാക്രമണ കേന്ദ്രങ്ങൾ അദ്ദേഹം സന്ദർശിച്ചു. പാരിസ്ഥിതിക പാഠനങ്ങളോ ശാസ്ത്രീയ പഠനങ്ങളോ ഇല്ലാതെ തോട്ടപ്പള്ളി കടലിൽ നടത്തിയ കടൽ മണൽ ഖനനത്തി​ൻെറയും കരിമണൽ ഖനനത്തി​ൻെറയും ഫലമായിട്ടാണ് ജില്ലയിലെ തീരദേശത്തുണ്ടായിട്ടുള്ള ദുരന്തമെന്ന് അദ്ദേഹം പറഞ്ഞു. ഫെഡറേഷൻ ചൊവ്വാഴ്​ച ശ്രദ്ധ ക്ഷണിക്കൽ സായാഹ്നം സംഘടിപ്പിക്കും. ഫെഡറേഷൻ അംഗങ്ങൾ വീടുകൾക്ക് മുന്നിൽ മുദ്രാവാക്യങ്ങളടങ്ങുന്ന പ്ലക്കാർഡുകൾ ഉയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.