ശബരിഗിരി പദ്ധതിയിലെ സംഭരണികളിൽ ജലനിരപ്പുയർന്നു

ചിറ്റാർ: ശബരിഗിരി ജലവൈദ്യുതി പദ്ധതിയിലെ ജലസംഭരണികളിൽ ജലനിരപ്പുയർന്നു. തിങ്കളാഴ്​ചത്തെ ജലനിരപ്പ് 21 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ സമയത്ത് 12 ശതമാനമായിരുന്നു. ഇവിടെ ആനത്തോട് ഡാമി​ൻെറ ബലപ്പെടുത്തൽ ജോലികൾ നടക്കുന്നതിനാൽ ജലനിരപ്പ് കുറച്ചിരിക്കുകയാണ്​. അണക്കെട്ടി​ൻെറ ബലപ്പെടുത്തൽജോലി ആരംഭിച്ച നവംബറിൽ 83 ശതമാനം വെള്ളമുണ്ടായിരുന്നു. പദ്ധതി പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി നല്ല മഴ ലഭിക്കുന്നുണ്ട്. തിങ്കളാഴ്​ച പമ്പയിൽ നാല്​ മി.മീറ്ററും കക്കിയിൽ 24 മി.മീറ്ററും മഴ ലഭിച്ചു. പദ്ധതിപ്രദേശത്തെ പ്രധാന ജലസംഭരണിയായ 981.45 മീറ്റർ ശേഷിയുള്ള കക്കി-ആനത്തോട് അണക്കെട്ടിൽ 947.78 മീറ്ററും 986.66 മീറ്റർ ശേഷിയുള്ള കൊച്ചുപമ്പ അണക്കെട്ടിൽ 965 മീറ്ററുമാണ് ജലനിരപ്പ്. കൊച്ചുപമ്പയിൽ 24.17 ശതമാനവും കക്കി-ആനത്തോട്ടിൽ 23.45 ശതമാനം ജലനിരപ്പുണ്ട്. മൂഴിയാർ ശബരിഗിരി പവർഹൗസിലെ ആറ്​ ജനറേറ്ററുകൾ ആവശ്യാനുസരണമാണ് പ്രവർത്തിക്കുന്നത്. രണ്ടുദിവസമായി ജനറേഷൻ നിർത്തി​െവച്ചിരിക്കുകയാണ്. പ്രതിദിനം വൈദ്യുതോൽപാദനം ശരാശരി അഞ്ചുമില്യൺ യൂനിറ്റിൽ താഴെയാണ്. 160 മില്യൻ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം സംഭരണികളിലുണ്ട്​. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ജലവൈദ്യുതി പദ്ധതിയാണ് ശബരിഗിരി. 365 മെഗാവാട്ടാണ്​ ഉൽപാദനശേഷി. ശബരിഗിരിയിലെ വൈദ്യുതോൽപാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളമുപയോഗിച്ച് കെ.എസ്.ഇ.ബിയുടെ കക്കാട്, അള്ളുങ്കൽ, കാരിക്കയം മുതലവാരം, മണിയാർ, പെരുനാട് ജലവൈദ്യുതി പദ്ധതികൾ പ്രവർത്തിക്കുന്നുണ്ട്. പടം : ptl__water level_sabargiri ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ കക്കി അണക്കെട്ടിലെ ജലനിരപ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.