നന്മ ജില്ല സമ്മേളനം പന്തളത്ത്​

പത്തനംതിട്ട: കലാകാരന്മാരുടെ സംഘടനയായ നന്മയുടെ ജില്ല സമ്മേളനം പന്തളം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ അഞ്ചിന്​ നടക്കുമെന്ന്​​ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്‍റ്​ സേവ്യർ പുൽപ്പാട് ഉദ്​ഘാടനം നിർവഹിക്കും. ജില്ല പ്രസിഡന്‍റ്​ അടൂർ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകീട്ട് 3.30 ന് സാംസ്കാരികസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്​ഘാടനം ചെയ്യും. ജില്ല രക്ഷാധികാരി കവി പുള്ളിമോടി അശോക്​കുമാർ അധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി സ്​പീക്കർ ചിറ്റയം ​ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ മുഖ്യാതിഥിയായിരിക്കും. വാർത്തസമ്മേളനത്തിൽ നന്മ ജില്ല പ്രസിഡന്‍റ്​ അടൂർ രാജേന്ദ്രൻ, സെക്രട്ടറി വിനോദ് മുളമ്പുഴ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.