ലൈഫ് പദ്ധതി: കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

പത്തനംതിട്ട: ജില്ലയില്‍ ലൈഫ് 2020 പ്രകാരം പുതിയ അപേക്ഷകളുടെ ഫീല്‍ഡ്തല പരിശോധനയും പുനഃപരിശോധനയും പൂര്‍ത്തിയാക്കി കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ഭൂമിയുള്ള ഭവനരഹിതരില്‍ 9837 അര്‍ഹരും 4983 അനര്‍ഹരും ഭൂരഹിത ഭവനരഹിതരില്‍ 9687 അര്‍ഹരും 2592 അനര്‍ഹരും ഉള്‍പ്പെടെ ആകെ 14,820 അര്‍ഹരും 12,279 അനര്‍ഹരുടെയും കരട് ഗുണഭോക്തൃ പട്ടിക www.life2020.kerala.gov.in വെബ്‌സൈറ്റിലും അതത് തദ്ദേശസ്ഥാപന നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്. കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള അപ്പീലുകളും ആക്ഷേപങ്ങളും സ്വീകരിച്ച് തീര്‍പ്പാക്കുന്നതിന് ഒന്നാം അപ്പീല്‍ അധികാരി പഞ്ചായത്ത്തലത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും (ബി.ഡി.ഒ) നഗരസഭകളില്‍ നഗരസഭ സെക്രട്ടറിയുമാണ്. രണ്ടാം അപ്പീല്‍ അധികാരി കലക്ടറുമാണ്. ഒന്നാം അപ്പീല്‍ തീര്‍പ്പാക്കുന്നതിന്​ 17 വരെ അപേക്ഷ സമര്‍പ്പിക്കാം. രണ്ടാം അപ്പീല്‍ തീര്‍പ്പാക്കിയശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.