കോന്നി: പാവപ്പെട്ട പെൺകുട്ടികളെ പീഡിപ്പിക്കുന്നതിനുവേണ്ടിയാണ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ ബാലിക സദനങ്ങൾപോലെയുള്ള സ്ഥാപനങ്ങൾ നടത്തുന്നതെന്ന് കർഷകത്തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് ഒ.എസ്. അംബിക എം.എൽ.എ പറഞ്ഞു. ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള ശബരി ബാലിക സദനത്തിലെ പെൺകുട്ടിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യൂനിയൻെറ നേതൃത്വത്തിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ നിയമാനുസൃതമുള്ള ലൈസൻസുകളോ ഇല്ലാതെയാണ് ഇത്തരം സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നത്. പെൺകുട്ടിയുടെ മരണകാരണങ്ങളെക്കുറിച്ചും സ്ഥാപന നടത്തിപ്പിനെക്കുറിച്ചും വിശദമായ അന്വേഷണമാവശ്യപ്പെട്ട് വിഷയം നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എം.എൽ.എ പറഞ്ഞു. ഏരിയ സെക്രട്ടറി പി. രാധാകൃഷ്ണൻ നായർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി സി. രാധാകൃഷണൻ, ജില്ല പ്രസിഡന്‍റ് പി.എസ്. കൃഷ്ണകുമാർ, സി.പി.എം ഏരിയ സെക്രട്ടറി ശ്യാംലാൽ, കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം.എസ്. രാജേന്ദ്രൻ, തങ്കമണി നാണപ്പൻ, ഷീല വിജയൻ, ജില്ല വൈസ് പ്രസിഡന്‍റ് ഷിബു, കോന്നി ഏരിയ പ്രസിഡന്‍റ് വർഗീസ് ബേബി എന്നിവർ സംസാരിച്ചു. പടം: ബാലികാസദനത്തിലേക്ക് നടത്തിയ കെ.എസ്.കെ.ടി.യു മാർച്ച് ഒ.എസ്. അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.