വടശ്ശേരിക്കര: പഞ്ചായത്തിലെ ഒളികല്ല് കുമ്പളത്താമൺ പ്രദേശങ്ങളിൽ വ്യാപക നാശംവിതച്ച ഒറ്റയാൻ പകൽ സമയത്തും ജനവാസ മേഖലയിൽ നിലയുറപ്പിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ. വ്യാഴാഴ്ച രാത്രി വനാതിർത്തിയിലെ ഗ്രാമമായ ഒളികല്ല് ഭാഗത്തെത്തിയ ഒറ്റയാൻ നിരവധിപ്പേരുടെ കൃഷി നശിപ്പിച്ചു. വെള്ളിയാഴ്ച പകൽ പത്തുമണിയോടെ കുമ്പളത്താമണ്ണിന് സമീപമുള്ള റബർ തോട്ടത്തിൽ നിൽക്കുകയായിരുന്ന ആനയെ നാട്ടുകാർ കാട്ടിനുള്ളിലേക്ക് ഓടിച്ചുവിടാൻ ശ്രമം നടത്തിയെങ്കിലും അടുത്തുതന്നെയുള്ള കാട്ടുപ്രദേശത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. വന്യമൃഗശല്യം രൂക്ഷമായ വടശ്ശേരിക്കരയിലെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്ക് സ്വൈര ജീവിതം നഷ്ടപ്പെട്ടിട്ട് കാലങ്ങളായി. ഇവിടുത്തെ വനാതിർത്തികളിൽ കിടങ്ങ് കുഴിക്കണമെന്നും തകരാറിലായ വൈദ്യുതി വേലികൾ നന്നാക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യം അധികൃതർ പരിഗണിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്. പടം ഒളികല്ല് ഭാഗത്തെ റബർ തോട്ടത്തിനുള്ളിൽ നിലയുറപ്പിച്ച ഒറ്റയാൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.