മങ്ങാരം ഗവ. യു.പി.എസിൽ ഫോക്​ലോർ അക്കാദമി ക്ലബ് തുടങ്ങി

പന്തളം: മങ്ങാരം ഗവ. യു.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യവേദി ഈ അധ്യയനവർഷത്തെ പ്രവർത്തന ഉദ്ഘാടനം ഫോക്​ലോർ അക്കാദമി ക്ലബ് സ്കൂൾതല കഓഡിനേറ്റർ വള്ളംകുളം പ്രകാശ് നിർവഹിച്ചു. ആറാംക്ലാസ് വിദ്യാർഥി മുഹമ്മദ് ഫർസാൻ അധ്യക്ഷതവഹിച്ചു. സ്കൂൾ പ്രഥമാധ്യാപിക ജിജി റാണി, പി.ടി.എ പ്രസിഡന്‍റ്​ ബി. മനോജ്കുമാർ, വൈസ്​ പ്രസിഡന്‍റ്​ കെ.എച്ച്. ഷിജു, വിഭു നാരായണൻ, ശ്രീഹരി എന്നിവർ സംസാരിച്ചു. ഫോട്ടോ: മങ്ങാരം ഗവ. യു.പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ഫോക്​ലോർ അക്കാദമി ക്ലബി‍ൻെറ ഉദ്ഘാടനം സ്കൂൾതല കോഓഡിനേറ്റർ വള്ളംകുളം പ്രകാശ് നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.