യുവതി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പ്രേംകുമാറിന്‍റെ മദ്യപാനത്തെ തുടര്‍ന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മക്കള്‍ കോഴഞ്ചേരി: നാരങ്ങാനം കണമുക്ക് സ്വദേശി പ്രേംകുമാറിന്‍റെ ഭാര്യ രാജി തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. രാജിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രേംകുമാറിനും പൊള്ളലേറ്റു. ഗുരുതര പരിക്കേറ്റ ഇരുവരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ആറന്മുള പൊലീസ് കേസെടുത്തു. പ്രേംകുമാറിന്റെ അമിത മദ്യപാനത്തെ തുടര്‍ന്നാണ് രാജി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് മക്കള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ശാസ്ത്രീയ പരിശോധനകള്‍ നടത്തുമെന്നും ആറന്മുള പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.