'സ്മാം': ഉതിമൂട് കൃഷിഭവനെതിരെ കർഷകർ

പത്തനംതിട്ട: കേന്ദ്രസർക്കാറിന്റെ സ്മാം കർഷക സഹായ പദ്ധതി ഉതിമൂട് കൃഷിഭവനിൽ അട്ടിമറിക്കുന്നതായി കർഷകന്‍റെ പരാതി. കാർഷിക യന്ത്രങ്ങൾക്ക് സബ്സിഡി ലഭിക്കുന്നതിന് അ​പേക്ഷയുമായി ചെന്ന തന്നോട് ഇങ്ങനെയൊരു പദ്ധതിയില്ലെന്നാണ് ഉതിമൂട് കൃഷിഭവനിൽനിന്ന് അറിയിച്ചതെന്ന് റാന്നി തോട്ടമൺ കല്ലുതുണ്ടത്തിൽ കെ.കെ. സോമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പദ്ധതിയുണ്ടെന്നാണ് കൃഷി വകുപ്പിന്റെ പന്തളം അസി. എക്സി. എൻജിനീയർ അറിയിച്ചത്. വീണ്ടും ഉതിമൂട് കൃഷിഭവനിലെത്തി അപേക്ഷ സമർപ്പിച്ചപ്പോൾ നിരസിച്ചു. തുടർന്ന് പന്തളം എക്സി. എൻജിനീയർക്കും കൃഷി മന്ത്രിക്കും നൽകിയ അപേക്ഷ ജില്ല കൃഷി ഡെപ്യൂട്ടി ഡയറക്ടർക്ക് കൈമാറി. കലക്ടറേറ്റിൽ നടത്തിയ പരിശോധനയിലാണ് തനിക്ക് പദ്ധതിയുടെ ആനുകൂല്യങ്ങൾ നൽകാൻ തീരുമാനമായത്. വാങ്ങുന്ന കൃഷി യന്ത്രങ്ങൾക്ക് കരം അടച്ച രസീതുള്ള കർഷകന് 50 ശതമാനവും ഇല്ലാത്തവർക്ക് 40 ശതമാനവും സബ്സിഡി ലഭിക്കുന്നതാണ് പദ്ധതി. കൃഷി ഭവൻ അധികൃതരുടെ അനാസ്ഥ കാരണം പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കാതെ പോകുകയാണെന്ന് സോമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.