ജഗദീഷ്
മരുതറോഡ്: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ കല്ലേപ്പുള്ളി തെക്കുമുറി ജഗദീഷിനെ (20) കസബ പൊലീസ് അറസ്റ്റ് ചെയ്തു.
മൊബൈലിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയുമായി അടുപ്പത്തിലായി വിവാഹ വാഗ്ദാനം നൽകിയ ശേഷമാണ് പീഡനത്തിനിരയാക്കിയത്. 2022 ഒക്ടോബര്‍ മുതല്‍ വിവിധ സ്ഥലങ്ങളെത്തിച്ചാണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സബ് ഇൻസ്പെക്ടർമാരായ സി.കെ. രാജേഷ്, ടി.എ. ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഉദയപ്രകാശ്, നിഷാദ്, ഷിജി, മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് ഒളിവിൽ പോയ പ്രതിയെ തഞ്ചാവൂരിൽനിന്ന് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.