വ​ന്യ​ജീ​വി ശ​ല്യം; തോ​ക്ക് സ​റ​ണ്ട​ർ ചെ​യ്യു​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് തി​രി​ച്ച​ടി​യാ​കും

പാ​ല​ക്കാ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ൽ​പി​ക്കേ​ണ്ടി വ​രു​ന്ന​ത് ക​ർ​ഷ​ക​ർ​ക്കും ഗ്രാ​മീ​ണ മേ​ഖ​ല​ക്കും തി​രി​ച്ച​ടി​യാ​കും. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ തോ​ക്കു​ക​ൾ സ്റ്റേ​ഷ​നി​ൽ ഏ​ൽ​പി​ക്കു​ന്ന​തോ​ടെ വ​ന്യ​ജീ​വി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ത​ട​സ്സ​പ്പെ​ടു​മെ​ന്നാ​ണ് ആ​ശ​ങ്ക.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം വ​രു​ന്ന​തി​ന് മു​മ്പ് ത​ന്നെ തോ​ക്കു​ക​ൾ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ൽ​പ്പി​ക്കേ​ണ്ടി​വ​രു​ന്ന​ത് ര​ണ്ടാം വി​ള നെ​ല്ല് കൊ​യ്തെ​ടു​ക്കാ​നു​ള്ള ക​ർ​ഷ​ക​ർ​ക്കും കി​ഴ​ങ്ങു​വ​ർ​ഗ​ങ്ങ​ൾ കൃ​ഷി​യി​റ​ക്കി​യ​വ​ർ​ക്കും ഭീ​ഷ​ണി​യാ​വും. കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​ച്ചു​കൊ​ല്ലാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് തോ​ക്കു​ക​ൾ സ​റ​ണ്ട​ർ ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്.

മേ​യ് 28 വ​രെ കാ​ലാ​വ​ധി​യു​ള്ള ഈ ​ഉ​ത്ത​ര​വ് പ്ര​കാ​രം പ്ര​വ​ർ​ത്തി​ക്കു​ന്ന ഷൂ​ട്ട​ർ​മാ​ർ​ക്ക്, തോ​ക്കു​ക​ൾ സ്റ്റേ​ഷ​നി​ൽ ഇ​രി​ക്കു​ന്ന​തോ​ടെ കാ​ട്ടു​പ​ന്നി​ക​ളെ നേ​രി​ടാ​ൻ സാ​ധി​ക്കി​ല്ല. വേ​ന​ൽ മ​ഴ പെ​യ്ത​തോ​ടെ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന് മു​മ്പേ തോ​ക്കു​ക​ൾ വാ​ങ്ങാ​ൻ പൊ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കു​ന്നു എ​ന്ന് പ​രാ​തി​യു​ണ്ട്. പ്ര​ത്യേ​ക സ്ക്രീ​നി​ങ് ക​മ്മി​റ്റി കൂ​ടി തീ​രു​മാ​ന​മെ​ടു​ക്കാ​തെ തോ​ക്കു​ക​ൾ വാ​ങ്ങി വെ​ക്കാ​ൻ പൊ​ലീ​സി​ന് അ​ധി​കാ​ര​മി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കെ​യാ​ണ് ഈ ​ന​ട​പ​ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, പ​ഞ്ചാ​യ​ത്തു​ക​ൾ എം. ​പാ​ന​ൽ ചെ​യ്ത ഷൂ​ട്ട​ർ​മാ​ർ​ക്ക് തോ​ക്ക് സ​റ​ണ്ട​ർ ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ഇ​ള​വ് ന​ൽ​ക​ണ​മെ​ന്ന് കി​ഫ (കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്റ് ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ) ജി​ല്ല ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Wildlife disturbance; Surrendering guns will backfire on farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.