കുന്നത്ത്കാട്ടിലെ വിശ്വനാഥന്റെ വീട് കാട്ടാന തകർത്തനിലയിൽ
Posted On
date_range Updated On
date_range കാട്ടാന വീട് തകർത്തു
കല്ലടിക്കോട്: മലയടിവാര പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങി വീടും കൃഷിയിടങ്ങളും നശിപ്പിച്ചു. കരിമ്പ ഗ്രാമപഞ്ചായത്തിലെ കല്ലടിക്കോട് ചുങ്കത്തിന് സമീപം കുന്നത്തുകാട്, മേലെ പയ്യാനി എന്നിവിടങ്ങളിലെ ജനവാസ മേഖലയിലാണ് കാട്ടാന ഇറങ്ങിയത്.
കുന്നത്തുകാട് വിശ്വനാഥന്റെ വീട് കാട്ടാന ആക്രമണത്തിൽ ഭാഗികമായി തകർന്നു. പരിസരങ്ങളിലെ കൃഷിയിടങ്ങളിലെ വിളയും നശിപ്പിച്ചു.ഒരിടവേളക്ക് ശേഷം കാട്ടാന ദേശീയപാതക്ക് സമീപം വരെ എത്തിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.