തൃത്താല: മലിനജലത്തെ ഫലപ്രദമായി സംസ്കരിക്കാന്‍ തൃത്താല മണ്ഡലത്തില്‍ സോക്ക് പിറ്റ് സംവിധാനമൊരുങ്ങി. പദ്ധതി ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് മൂന്നിന് മേഴത്തൂര്‍ റീജന്‍സി ഓഡിറ്റോറിയത്തില്‍ മന്ത്രി എം.ബി. രാജേഷ് നിര്‍വഹിക്കും. സുസ്ഥിര തൃത്താലയുടെയും മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി തൃത്താല മണ്ഡലത്തിലെ പൊതുസ്ഥലങ്ങളില്‍ അജൈവ മാലിന്യ ശേഖരണത്തിനായി സ്ഥാപിക്കുന്ന ബിന്നുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.
പ്രദേശത്തെ നിശ്ചിത വീടുകളെ കമ്മ്യൂണിറ്റിയായി തിരിച്ച് അടുക്കള, കുളിമുറി എന്നിവിടങ്ങളില്‍ നിന്നുള്ള മലിന ജലം കമ്യൂണിറ്റി സോക്ക് പിറ്റില്‍ സംസ്കരിക്കും. സോക്ക് പിറ്റിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിലൂടെ, മാലിന്യം മണ്ണിലൂടെ സ്വാഭാവികമായി ഫില്‍ട്ടര്‍ ചെയ്യപ്പെടും. പരിസ്ഥിതി മലിനീകരണം കുറക്കാനും ശുചിത്വം നിലനിര്‍ത്തുന്നതിനും പദ്ധതി ഉപകാരപ്രദമാണ്. കൂടാതെ, മലിനജല ശേഖരണവുമായി ബന്ധപ്പെട്ട ദുര്‍ഗന്ധം ലഘൂകരിക്കാനും കഴിയും.
ആദ്യഘട്ടം ചാലിശ്ശേരി, നാഗലശ്ശേരി തൃത്താല പഞ്ചായത്തുകളിലെ നഗറുകളിലാണ് സോക്ക് പിറ്റ് പൂര്‍ത്തീകരിച്ചത്. മറ്റ് പഞ്ചായത്തുകളിലും പദ്ധതികള്‍ പൂര്‍ത്തീകരിക്കും. മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലായി തിരഞ്ഞെടുത്ത 75 കേന്ദ്രങ്ങളിലാണ് ബിന്നുകള്‍ സ്ഥാപിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.