‘പാർട്ടി പറഞ്ഞാൽ മത്സരിക്കും, സ്വതന്ത്രനാവാൻ താൽപര്യമില്ല, പാർട്ടിക്ക് പുറത്താണെങ്കിലും പാർട്ടി തീരുമാനിച്ചോട്ടെ’ -രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട്: തന്നെ മത്സരിപ്പിച്ചത് പാർട്ടിയാണെന്നും പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ ഇനിയും മത്സരിക്കുമെന്നും പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൽ. നിലവിൽ പാർട്ടിക്ക് പുറത്താണ്. എങ്കിലും പാർട്ടി മത്സരിക്കേണ്ട എന്ന് പറഞ്ഞാൽ മത്സരിക്കില്ല. പാർട്ടി തീരുമാനിച്ചോട്ടെയെന്നും അദ്ദേഹം പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.

‘ഞാൻ ഒരു പൊതുപ്രവർത്തകനായിട്ട് 18 വർഷത്തിൽ ഏറെയായി. ഇതിനിടയിൽ ഒന്നര വർഷം മാത്രമാണ് ജനപ്രതിനിധിയായത്. പൊതുപ്രവർത്തനത്തിന് ജനപ്രതിനിധി ആകണം എന്നുള്ള നിർബന്ധ ബുദ്ധിയുള്ള ആളൊന്നുമല്ല ഞാൻ. ജനപ്രതിനിധി ആവുക എന്ന് പറയുന്നത് വലിയ അവസരമാണ്. ജനങ്ങൾ നമ്മളെ അംഗീകരിക്കുക, അതും പാലക്കാട് പോലൊരു പ്രദേശം. എന്റെ വീട് ഇവിടെ അല്ലാതിരുന്നിട്ട് കൂടി, എന്റെ നാട് ഇതല്ലാതിരുന്നിട്ട് കൂടി, എന്നെ രണ്ട് കൈ നീട്ടി ഈ നാട് സ്വീകരിച്ചു. അത് തന്നെ അതിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം നൽകിയിട്ട്. അതിലൊക്കെ വലിയ സന്തോഷമുണ്ട്. അതൊക്കെ തന്നെ വലിയ അഭിമാനമല്ലേ’ -രാഹുൽ പറഞ്ഞു.

വരുന്ന തെരഞ്ഞെടുപ്പിലും പാലക്കാട് അതിന്റെ സെക്കുലർ പാരമ്പര്യം കാത്തുസൂക്ഷിക്കും. ആ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന തീരുമാനം പാലക്കാട് എല്ലാ കാലത്തും എടുത്തിട്ടുണ്ട്. വലിയ ചലഞ്ചുകൾ ഉണ്ടാകുമ്പോഴും ഒക്കെ പാലക്കാട് ആ തീരുമാനം എടുത്തിട്ടുണ്ട് -അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - rahul mamkootathil about assembly election 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.