ഉണ്ണികൃഷ്ണൻ
അലനല്ലൂർ: കർക്കിടാംകുന്നിലെ രാഷ്ട്രീയ സാമൂഹിക ജീവകാരുണ്യ സംസ്കാരിക രംഗത്തെ നിറ സാന്നിധ്യമായിരുന്ന ടി.വി. ഉണ്ണികൃഷ്ണന് കണ്ണീരിൽ കുതിർന്ന നാടിന്റെ വിട. ഒരു ഗ്രാമത്തിൽ വളർന്ന് സംസ്ഥാന നേതൃത്വം വരെ എത്തിച്ചേർന്ന അദ്ദേഹത്തിന്റെ ഹ്രസ്വ ജീവിതം അർഥവത്തായിരുന്നു. തന്നെ ഏൽപ്പിച്ച ഓരോ കർത്തവ്യങ്ങളും വളരെ ആത്മാർഥമായും ഭംഗിയായും നിർവഹിച്ചിരുന്നു. 52 കാരനായ ഉണ്ണികൃഷ്ണൻ പരേതനായ പുല്ലയിൽ കളത്തിൽ രാമനുണ്ണി നായരുടെ മകനാണ്. കേരള കോഓപറേറ്റിവ് എംപ്ലോയിസ് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി, കർക്കിടാംകുന്ന് എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡൻറ്, താഴെക്കോട് സർവിസ് സഹകരണ ബാങ്ക് ക്ലർക്ക്, കനിവ് കർക്കിടാംക്കുന്ന് ജനറൽ സെക്രട്ടറി, വേളൂർ മഹാവിഷ്ണു ക്ഷേത്ര കമ്മറ്റി സെക്രട്ടറി,ഉണ്ണിയാൽ പാസ് ക്ലബ് സ്ഥാപക പ്രസിഡൻറ്, കോൺഗ്രസ് സജ്ജീവ പ്രവർത്തകൻ തുടങ്ങി നിരവധി മേഖലകളിൽ സേവനമനുഷ്ടിച്ചിരുന്നു.
അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഉണ്ണിയാൽ സെൻററിൽ സർവകക്ഷി അനുശോചനം യോഗം നടന്നു. പഞ്ചായത്ത് പ്രസിഡൻറ് കെ. ഹബീബുല്ല അൻസാരി ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ അനിതാ വിത്തനോട്ടിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റഷീദ് ആലായൻ, മലപ്പുറം ജില്ല കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.ഇ.ഹംസ, കെ. വേണുഗോപാലൻ, പി.പി.കെ. അബ്ദുറഹ്മാൻ, കെ.വി.ഹമീദ്, പി.എം. മധു, അപ്പു കാരൂത്ത്, അനിൽകുമാർ,അഷറഫ്, മോഹൻദാസ് കാരൂത്ത്, ബാബു മൈക്രോടെക്ക്, ഡോ.പി.കെ. അനീഷുദ്ദീൻ, പി.കെ. ഷൗക്കത്ത്, ബഷീർ,രാധാകൃഷ്ണൻ, പി.കെ.അബ്ബാസ്, ഉമ്മർ ഖത്താബ്, മണികണ്ഠ രാജീവ്, കാസിം ആലായൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.