മുഹമ്മദ് ഷാനിൽ
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ചെർപ്പുളശ്ശേരി: എം.ഡി.എം.എയുമായി യുവാവിനെ ചെർപ്പുളശ്ശേരി പൊലീസ് പിടികൂടി. മലപ്പുറം കുളത്തൂർ കളത്തിൽ വീട്ടിൽ മുഹമ്മദ് ഷാനിലിനെയാണ് (26) പിടികൂടിയത്. പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് കാറൽമണ്ണ 29 മൈൽ പെട്രോൾ പമ്പിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഷാനിൽ പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച 14.842 ഗ്രാം എം.ഡി.എം.എയും പതിനായിരം രൂപയും സഞ്ചരിച്ചിരുന്ന പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു. തനിക്ക് എം.ഡി.എം.എ നൽകിയത് അങ്ങാടിപ്പുറം സ്വദേശിയാണെന്ന് ഷാനിൽ പൊലീസിനോട് പറഞ്ഞു. എസ്.ഐ അഖിൽരാജിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.