കൊല്ലങ്കോട്: മഴ ശക്തമായതോടെ തെന്മലയിലെ വെള്ളച്ചാട്ടങ്ങൾ കുതിച്ചൊഴുകുന്നു. മുതലമട, കൊല്ലങ്കോട്, എലവഞ്ചേരി പഞ്ചായത്തുകളിലെ 13 വെള്ളച്ചാട്ടങ്ങളാണ് പതഞ്ഞൊഴുകുന്നത്. മഴയെ തുടർന്ന് ജില്ല ഭരണകൂടം സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ടെങ്കിലും സീതാർകുണ്ട്, പലകപ്പാണ്ടി, നിന്നുകുത്തി, വെള്ളരിമേട്, ചുക്രിയാൽ, പാത്തിപ്പാറ തുടങ്ങിയ വെള്ളച്ചാട്ടങ്ങൾ കാണാൻ നിരവധി പേർ എത്തുന്നുണ്ട്. വനാതിർത്തി മറിക ടന്ന് നെല്ലിയാമ്പതി വരെ അനധികൃത ട്രക്കിങ് നടത്തുന്നവരുമുണ്ട്.
നിരവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുള്ള തെന്മലയിൽ മഴ ശക്തമായ സാഹചര്യത്തിൽ സാഹസികയാത്രകൾ നടത്തുന്നവരെ കണ്ടെത്തി പിടികൂടാൻ വനം വകുപ്പ് വ്യാപകമായ നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആവശ്യം. കഴിഞ്ഞ വർഷങ്ങളിൽ വെള്ളരിമേട് വെള്ളച്ചാട്ടം കാണാനെത്തിയവരിൽ ചിലർ മരിക്കുകയും മറ്റു ചിലർക്ക് വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.