ചാ​ലി​ശ്ശേ​രി​യി​ൽ തീ ​പി​ടി​ച്ച വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്റെ അ​ക​ഭാ​ഗം

ചാലിശ്ശേരി വസ്ത്രവ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; അ​ര ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം

കൂ​റ്റ​നാ​ട്: ചാ​ലി​ശ്ശേ​രി സെ​ന്റ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ‘ഷ​ഹ​ല ഗാ​ർ​മെ​ന്റ്സ്’ വ​സ്ത്ര​വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തീ​പി​ടി​ത്തം. അ​പ​ക​ട​ത്തി​ൽ ക​ട​ക്ക​ക​ത്തു​ണ്ടാ​യി​രു​ന്ന ഫാ​ൻ, ഫ​ർ​ണി​ച്ച​റു​ക​ൾ, പ്ര​ദ​ർ​ശ​ന​ത്തി​ന് വെ​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. ബു​ധ​നാ​ഴ്‌​ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. ക​ട അ​ട​ഞ്ഞു​കി​ട​ക്കു​ന്ന സ​മ​യ​ത്ത് അ​ക​ത്തു​നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് സ​മീ​പ​വാ​സി​ക​ളു​ടെ​യും വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ നാ​ട്ടു​കാ​ർ ചാ​ലി​ശ്ശേ​രി പൊ​ലീ​സി​ലും ഫ​യ​ർ​ഫോ​ഴ്സ‌ി​ലും വി​വ​ര​മ​റി​യി​ച്ചു. അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​തെ നാ​ട്ടു​കാ​ർ സം​ഘ​ടി​ച്ച് വെ​ള്ള​മൊ​ഴി​ച്ച് തീ ​കെ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തി​നാ​ൽ സ​മീ​പ​ത്തെ മ​റ്റ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് തീ ​പ​ട​രാ​തെ ദു​ര​ന്ത​മൊ​ഴി​വാ​യി. വി​വ​ര​മ​റി​ഞ്ഞ് കു​ന്നം​കു​ള​ത്തു​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന സ്ഥ​ല​ത്തെ​ത്തി. ക​ട​യി​ലെ ഫാ​നി​ൽ നി​ന്നു​ണ്ടാ​യ ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ.

Tags:    
News Summary - Part of the clothing business establishment that caught fire in Chalissery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.